ഇന്ത്യയിലെ സാമൂഹ്യനീതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നാണ് പൊതുപരീക്ഷകൾ. ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും, കഠിനാധ്വാനം, മെറിറ്റ്, തയ്യാറെടുപ്പ് എന്നിവയിലൂടെ ഉന്നതവിദ്യാഭ്യാസത്തിലേക്കും സർക്കാർ ജോലിയിലേക്കും സാമൂഹിക പുരോഗതിയിലേക്കും വാതിൽ തുറക്കപ്പെടുമെന്ന വാഗ്ദാനമാണത്. ......
കൊല്ലം/തിരുവനന്തപുരം:പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ വനവാസത്തിനും പാർശ്വവൽക്കരണത്തിനും അറുതി കുറിച്ചുകൊണ്ട് കേരള രാഷ്ട്രീയത്തിന്റെ വിരിമാറിലേക്ക് റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (RSP) വീണ്ടും ചുവടുറപ്പിക്കുകയാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേവലമൊരു രാഷ്ട്രീയ വിജയമല്ല; മറിച്ച് തന്നെയും തന്റെ പ്രസ്ഥാനത്തെയും ഉന്മൂലനം ചെയ്യാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾക്കുള്ള കൃത്യമായ മറുപടിയാണെന്ന് എൻ.കെ. ......
മയക്കുമരുന്നിന്റെ മായിക വിഭ്രാന്തിയിൽ സ്വന്തം മാതാവിനെ കഴുത്തറുത്തുകൊന്ന മകൻ, അമ്മയ്ക്കൊപ്പം അച്ഛനേയും കൊല്ലാനുറച്ച് അച്ഛന്റെ വരവും കാത്തിരിക്കുന്ന മകൻ, കണ്ണൂരിലെ ഉൾനാടൻ മലയോരഗ്രാമമായ കേളകത്തെ കൊളക്കാടിൽ അരങ്ങേറിയ കാഴ്ചയാണിത്... കേരളം ഞെട്ടിത്തരിച്ചുപോയ കാഴ്ച. ......
16-ാം കേരളനിയമസഭയിൽ ഇപ്രാവശ്യവും പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 16 എം.എൽ.എ.മാർ സഭയിലുണ്ട്. കേരളത്തിൽ പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഓരോ സീറ്റും പാലക്കാട് രണ്ടു സീറ്റും പട്ടികജാതികൾക്കായും വയനാട് ജില്ലയിൽ രണ്ട് മണ്ഡലങ്ങൾ പട്ടികവർഗ്ഗക്കാർക്കായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് 16 പേർ കേരളത്തിലെ പട്ടിക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 243 പ്രകാരം പഞ്ചായത്തുകളിലും 330 പ്രകാരം ലോക്സഭയിലും 332 പ്രകാരം സംസ്ഥാന നിയമസഭകളിലേക്കും ജനസംഖ്യാനുപാതികമായി സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു. ലോക് സഭയിൽ പട്ടികജാതിയിൽ നിന്ന് 84 പേരും, പട്ടികവർഗ്ഗത്തിൽ നിന്നും 47 പേരും ഉൾപ്പെടെ 131 പേരാണ് എം. ......
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വലിയ അടുപ്പമില്ലാത്ത കേരളത്തിലെ ഒരു ക്രിസ്ത്യൻ മതമേധാവി രണ്ട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതോർക്കുന്നു. കേരളത്തിലെ ഇടതു സർക്കാർ ഇടത്തോട്ടാണ് സഞ്ചരിക്കുന്നതെന്ന് പറയുകയും, എന്നാൽ വലത്തോട്ടാണ് നടക്കുകയും ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ......
കേരളത്തിൽ കോൺഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവും സി.പി.എമ്മിന് ഏറ്റവും വലിയ തിരിച്ചടിയും നൽകി യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ പത്തുവർഷത്തിനുശേഷം യു.ഡി.എഫ് തീർത്തത് മഹാവിസ്മയം. 99 സീറ്റിൽ നിന്നും 35 ലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂപ്പുകുത്തി വീണതിന് ബി.ജെ.പിയിലേക്കുള്ള സി.പി.എംന്റെ വോട്ടുചോർച്ച മുതൽ അതിശക്തമായ പിണറായി വിരുദ്ധ വികാരം വരെയുള്ള ഒട്ടനവധി കാരണങ്ങളുണ്ട്. ......
അനുഭവസമ്പന്നരായ രാഷ്ട്രീയനിരീക്ഷകരുടെയും സർവ്വേ പണ്ഡിറ്റുകളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് സൂപ്പർ സ്റ്റാർ വിജയിന്റെ തമിഴക വെട്രി കഴകം(ടിവികെ) തമിഴ്നാട്ടിലെ നിയമസഭാതെരഞ്ഞെടുപ്പിൽ വിസ്മയകരമായ വിജയം കൈവരിച്ചത്. ഒരു സർവ്വേ ഒഴികെ മറ്റാരും തന്നെ വിജയ്യുടെ മഹാവിജയം പ്രവചിച്ചിരുന്നില്ല. ......
ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ നിയമസഭാമണ്ഡലങ്ങളിലാണ് കർണാടകത്തിൽ ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളും മുൻമന്ത്രിമാരുമായ എച്ച് വൈ മെറ്റി, ശാമന്നൂർ ശിവശങ്കരപ്പ എന്നിവരുടെ മരണംമൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ......
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അത് കേവലം ഒരു അധികാര കൈമാറ്റത്തിന്റെ കഥയല്ല, മറിച്ച് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രാഷ്ട്രീയ ധ്രുവീകരണത്തിന്റെയും ജനരോഷത്തിന്റെയും തീക്ഷ്ണമായ ആവിഷ്കാരമാണ്. 2021-ൽ 99 സീറ്റുകൾ എന്ന മഹാഭൂരിപക്ഷത്തോടെ ചരിത്രവിജയം കുറിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി, അഞ്ച് വർഷത്തിനിപ്പുറം 35 സീറ്റുകളിലേക്ക് നിലംപതിച്ചത് രാഷ്ട്രീയ കേരളത്തിന് ഒരു വിരോധാഭാസമായി തോന്നാം. ......
ഏത് കൊടുങ്കാറ്റിലും പതറാതെ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന ചരിത്രമുള്ള വടക്കൻ കേരളത്തിൽ ഇക്കുറി അതിശക്ത തിരിച്ചടിയാണ് എൽ.ഡി.എഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആഞ്ഞടിച്ച ജനകീയ പ്രതിഷേധത്തിന് മുന്നിൽ ഇടതുകോട്ടകൾ ഒന്നൊന്നായി കടപുഴകി വീണു. ......